ഇളം കുരുന്നിലെ ഭീകരത?

tonnalukal


   
     
    1789ലെ ഫ്രഞ്ച് ജനാധിപത്യ വിപ്ലവത്തെ അധിക്ഷേപിക്കാനായി ഇംഗ്ലീഷ് യാഥാസ്ഥിതിക സൈന്താന്തികന്‍ എഡ്മണ്ട് ബര്‍ക് രൂപപ്പെടുത്തിയ പദമാണ് 'ടെററിസം'. അന്നും ഇന്നും നീതിക്കുവേണ്ടിയുള്ള ചെറുത്തു നില്‍പ്പുകളെ 'ഭീകര'വത്കരിക്കാന്‍ ഈ പദം ഉപയോഗപ്പെടുത്തുന്നു. കാലങ്ങളായി തുടര്‍ന്നു വരുന്ന അമേരിക്കന്‍ ഇസ്രയേലിയന്‍ ക്രൂരതകള്‍ ഭീകരതെയ്ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളായിട്ടാണ് നടപ്പിലാക്കുന്നത്. ഫലസ്ഥീനില്‍ നടന്നുകൊണ്ടിരിക്കുന്നതും തഥൈവ. ഫലസ്ഥീന്‍ ജനതയുടെ വിമോചനപ്പോരാട്ടങ്ങളെ ഭീകരപ്രവര്‍ത്തനമാക്കി ചിത്രീകരിച്ച് മുന്പേ ലക്ഷ്യമിട്ട ഫലസ്ഥീന്‍ ഇല്ലായ്മക്കു നേതൃത്വം നല്‍കുന്ന ഇസ്രയേലിനു തന്‍റെ രണ്ടാം ഊഴത്തില്‍ ഒബാമ പിന്തുണയും നല്‍കി. ഹമാസിനെതിരെ സ്വയം പ്രതിരോധിക്കാന്‍ ഇസ്രായേലിനു സ്വാതന്ത്ര്യമുണ്ടെന്നാണ് കഴിഞ്ഞ ദിവസം അദ്ദേഹം രേഖപ്പെടുത്തിയത്. ഹമാസ് കമാന്‍ഡറുടെ കൊലപാതകത്തിനു ശേഷവും ഹമാസിനെതിരെ ലക്ഷ്യം വെച്ചു മിസൈല്‍ പ്രയോഗങ്ങള്‍ നടത്തുന്നതിനിരയാകുന്നത് പിഞ്ചു കുഞ്ഞുങ്ങളും ഗര്‍ഭിണികളുമടങ്ങുന്ന പാവം ജനതയാണെന്നത്, ഇസ്രായീലിന്‍റെ പൈശാചികതയാണു വെളിപ്പെടുത്തുന്നത്.
നെഹ്റുവിന്‍റെയും ഇന്ദിരാഗാന്ധിയുടെയും കാലത്തെ ഫലസ്ഥീന്‍ ഐക്യദാര്‍ഢ്യം, ഇസ്രായീല്‍ ഐക്യദാര്‍ഢ്യമാകുന്ന ഇന്ത്യന്‍ നയം വളരെ ഖേദകരമാണ്. ഇസ്രായേലിന്‍റെ ചാര ഉപഗ്രഹം വിക്ഷേപിക്കാന്‍ ഇന്ത്യയിലിടം കൊടുത്തതും, കാശ്മീര്‍ സന്ദര്‍ശനത്തിനു ഇസ്രായേല്‍ സൈന്യാധിപനു അനുമതി നല്‍കുന്നതും തികച്ചും അപലപനീയമാണ്. ഇസ്രായേലില്‍ നിന്നു ആയുധം വാങ്ങി നല്‍കുന്ന പണം പാവം ജനതയുടെ ജീവനപഹരിക്കാനാണെന്നെങ്കിലും ഉന്നതര്‍ തിരിച്ചറിയേണ്ടതുണ്ട്.

Post a Comment

Previous Post Next Post

News

Breaking Posts